'നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണ് കോൺഗ്രസ്'; രാഹുലിലെ പരിഹസിച്ച് മോദി

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെതിരെയുള്ള ജനങ്ങളുടെ ചൂടും ഉയർന്നിട്ടുണ്ടെന്ന് മോദി

Update: 2023-07-09 04:53 GMT
Editor : ലിസി. പി | By : Web Desk

ജയ്പൂർ: വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ബി.ജെ.പിയുടെ  റാലിയിലാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മോദി രംഗത്തെത്തിയത്.

'ഞങ്ങള്‍ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് പദ്ധതികൾ കൈമാറുന്നു. പക്ഷേ ജയ്പൂരിൽ കോൺഗ്രസ് അവ നശിപ്പിക്കുകയാണ്. രാജസ്ഥാനിലെ പ്രശ്‌നത്തിലെ നിങ്ങളുടെ പ്രശ്‌നത്തിലും കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല'. മോദി പറഞ്ഞു.

Advertising
Advertising

'എല്ലാ വീടുകളിലും ആനുകൂല്യങ്ങൾ നൽകാനുള്ള ബി.ജെ.പിയുടെ പദ്ധതിയും കോൺഗ്രസ് തകർക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് ഗുണത്തേക്കാളേറെ ദോഷം മാത്രമാണ് ചെയ്തത്. രാജസ്ഥാനിൽ കാലാവസ്ഥയുടെ ചൂട് മാത്രമല്ല,കോൺഗ്രസ് സർക്കാറിനെതിരെയുള്ള ജനങ്ങളുടെ ചൂടും ഉയർന്നിട്ടുണ്ട്'. മാറ്റത്തിന്‍റെ ശക്തിക്ക് അധികം സമയമെടുക്കില്ലെന്നും മോദി പറഞ്ഞു.

'സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഗണ്യമായ വർധനയുണ്ടായി. ബലാത്സംഗക്കേസുകളിലും രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. സംരക്ഷിക്കേണ്ടവർ തന്നെ ശത്രുക്കളാവുന്ന അവസ്ഥയാണ് രാജസ്ഥാനിൽ'. ബലാംത്സക്കേസിലെയും കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സർക്കാർ ഉദ്യോഗസ്ഥരെന്നും മോദി കുറ്റപ്പെടുത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News