രാഹുൽ ഗാന്ധി ഇ.ഡിക്ക് മുമ്പിൽ ഹാജരാകുന്നതിന്റെ മുമ്പ് രാജ്യവ്യാപകമായി നാളെ കോൺഗ്രസിന്റെ വാർത്താസമ്മേളനം

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചത്.

Update: 2022-06-11 13:50 GMT
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇ.ഡിക്ക് മുമ്പിൽ ഹാജരാകുന്നതിന്റെ മുമ്പ് നാളെ രാജ്യവ്യാപകമായി കോൺഗ്രസിന്റെ വാർത്താസമ്മേളനം. തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. സച്ചിൻ പൈലറ്റ്: ലഖ്‌നൗ, നാസിർ ഹുസൈൻ: പട്‌ന, വിവേക് ടങ്ക: റായ്പൂർ, സഞ്ജയ് നിരുപം: ഷിംല, രഞ്ജിത് രഞ്ജൻ: ഛണ്ഡീഗഢ്, പവൻ ഖേര: അഹമ്മദാബാദ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചത്. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് (എജെഎൽ) ആണ് നാഷണൽ ഹെറാൾഡിന്റെ പബ്ലിഷർ. എജെഎല്ലിനെ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിൽ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്.

അതേസമയം പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീർക്കുന്നതിന് കടം, ഓഹരികളാക്കി മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് കോൺഗ്രസ് പറയുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ സോണിയയുടെയും രാഹുലിന്റെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്നാണ് ഇ.ഡിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയവരെ ഈയടുത്ത് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News