യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും; പ്രിയങ്ക നയിക്കുമെന്ന് അജയ്കുമാര്‍ ലല്ലു

പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. അവരുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും.

Update: 2021-07-04 10:23 GMT

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സഖ്യത്തിനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തനിച്ച് മത്സരിച്ച് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. അവരുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. യു.പി ഗവണ്‍മെന്റിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. വെറും അഞ്ച് എം.എല്‍.എമാരെ വെച്ച് മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും ലല്ലു അവകാശപ്പെട്ടു.

Advertising
Advertising

സംസ്ഥാനത്ത് മാറ്റത്തിന്റെ ചിറകടികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. യു.പിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും. അതിന്റെ പേര് പ്രിയങ്ക ഗാന്ധിയെന്നാണ്-പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ലല്ലു പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്നത് പാര്‍ട്ടി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. യു.പി ജനത പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃപ്തരാണ്. യു.പിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News