'അയോധ്യയിലേത് ആർ.എസ്.എസ്-ബി.ജെ.പി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനില്ലെന്ന് കോൺഗ്രസ്

മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.

Update: 2024-01-10 11:12 GMT

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയിൽ നടക്കുന്നത് ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ക്ഷണം നിരസിച്ചത്.

സോണിയാ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞതോടെയാണ് കോൺഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. സി.പി.എം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേരളത്തിലും കോൺഗ്രസിനെ പ്രതിക്കൂട്ടില്ലാക്കുന്ന ചർച്ചകൾ നടന്നു. എന്നാൽ തക്കതായ സമയത്ത് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.

Advertising
Advertising

മതം വ്യക്തിപരമായ കാര്യമാണ്. ശ്രീരാമൻ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരാധനാ മൂർത്തിയാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായാണ് ഏറെക്കാലമായി ബി.ജെ.പിയും ആർ.എസ്.എസും അയോധ്യാ രാമക്ഷേത്രത്തെ ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് മാത്രമാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് പൂർണമായും വ്യക്തമായ സാഹചര്യത്തിൽ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News