ഗുലാം നബി ഇഫക്ട് ഏശിയില്ല; ലഡാക്ക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തി കോൺഗ്രസ്

കോൺഗ്രസ് കൗൺസിലർ സോനം ഡോർജെ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മികച്ച വിജയം നേടിയ ലഡാക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അഭിനന്ദിച്ചു.

Update: 2022-09-18 13:18 GMT
Advertising

ലേ: മുതിർന്ന നേതാവ് ഗുലാം നബി ആസാദും കൂട്ടരും പാർട്ടി വിട്ടത് ഏശാതെ കോൺഗ്രസ്. ലഡാക്ക് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലെ തിമിസ്ഗാം സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 273 വോട്ടിന് ബിജെപിയെ തോൽപിച്ചാണ് കോൺഗ്രസ് സീറ്റ് നിലനിർത്തിയത്. കോൺഗ്രസിന്റെ താഷി തുണ്ടൂപിന് 861 വോട്ടും ബിജെപിയുടെ ഡോർജായ് നംഗ്യാലിന് 588 വോട്ടും ലഭിച്ചു.

കോൺഗ്രസ് കൗൺസിലർ സോനം ഡോർജെ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മികച്ച വിജയം നേടിയ ലഡാക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അഭിനന്ദിച്ചു.

മോദിക്കും ഷാക്കും ആസാദിനും ഇതാ കുറച്ചു ബ്രേക്കിങ് ന്യൂസ്. ലഡാക്ക് ഹിൽ കൗൺസിലിലേക്ക് നടന്ന തെമിസ്ഗാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ബിജെപിയെ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലഡാക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ- ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News