പ്രതിദിന കേസുകളെക്കാള്‍ കൂടുതല്‍ രോഗമുക്തി; രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

തുടർച്ചയായ 54ാം ദിവസമാണ് രോഗമുക്തി നിരക്ക് പ്രതിദിന കേസുകളെക്കാൾ ഉയർന്ന് നിൽക്കുന്നത്

Update: 2021-07-05 05:26 GMT
Editor : Jaisy Thomas | By : Web Desk

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 39,796 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 42,352 പേർ രോഗമുക്തി നേടി.

തുടർച്ചയായ 54ാം ദിവസമാണ് രോഗമുക്തി നിരക്ക് പ്രതിദിന കേസുകളെക്കാൾ ഉയർന്ന് നിൽക്കുന്നത്. 723 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. നിലവില്‍ 4,82,071 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഒറ്റ ദിവസം 723 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 402728 ആയി. ഇന്നലെ മാത്രം 42,352 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയി.ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.06 കോടിയായി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News