ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതിയിൽ

ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക

Update: 2023-07-01 01:53 GMT

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക.

പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടർ നടപടികൾ കോടതി ഇന്ന് തീരുമാനിക്കും. ജൂൺ 26ന് കേസ് പരിഗണിച്ചെങ്കിലും ആയിരത്തഞ്ഞൂറോളം പേജുള്ള കുറ്റപത്രം പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News