കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും

Update: 2022-04-27 01:41 GMT

ഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷന് കേന്ദ്രം ഉടൻ അനുമതി നൽകും.

രാജ്യത്ത് നാലാം തരംഗ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ പ്രധാനമന്ത്രി വിലയിരുത്തും. പ്രതിദിന കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളിൽ പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേകം നിർദേശം നൽകിയേക്കും. 12 വയസിന് മുകളിലുള്ള കുട്ടികളുടെയും ബൂസ്റ്റർ ഡോസിന് അർഹരായവരുടെയും വാക്സിനേഷൻ മന്ദഗതിയിൽ തുടരുന്നതിൽ കേന്ദ്രത്തിന് ആശങ്ക ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും.

മാസ്ക് ഉൾപ്പെടെയുള്ള അവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സംസ്ഥാനങ്ങൾ അത് തിരികെ കൊണ്ടുവരണമെന്ന നിർദേശവും പ്രധാനമന്ത്രി യോഗത്തിൽ മുന്നോട്ട് വയ്ക്കും. പരിശോധന വർധിപ്പിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവരും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് രണ്ട് വാക്സിന് അനുമതി നൽകിയ സാഹചര്യത്തിൽ കുട്ടികൾക്കുള്ള കുത്തിവെപ്പിന് ഉടൻ കേന്ദ്രം അനുമതി നൽകിയേക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News