കനത്ത മഴക്ക് പിന്നാലെ മഹാരാഷ്ട്രയിലെ റോഡിൽ മുതലയുടെ സവാരി

തീരദേശമേഖലയായ രത്‌നഗിരി ജില്ലയിലാണ് മുതല റോഡിലിറങ്ങിയത്.

Update: 2024-07-01 06:45 GMT

മുംബൈ: കനത്ത മഴക്ക് പിന്നാലെ മഹാരാഷ്ട്രയിലെ റോഡിൽ മുതലയുടെ സുഖസവാരി. തീരദേശമേഖലയായ രത്‌നഗിരി ജില്ലയിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പകർത്തിയത്.

സമീപത്തുള്ള ശിവ നദിയിൽ വെള്ളമുയർന്നതിനെ തുടർന്നാണ് മുതല റോഡിലെത്തിയതെന്നാണ് സൂചന. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകൾ ധാരാളമുള്ള സ്ഥലമാണ് രത്‌നഗിരി. എട്ട് അടിയോളം നീളമുള്ള ഭീമൻ മുതലയാണ് റോഡിലിറങ്ങിയത്.

രത്‌നഗിരിയിലെ ചിപ്ലുൻ അടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News