അഞ്ച് സംസ്ഥാനങ്ങൾ പ്രചാരണച്ചൂടിലേക്ക്; പഞ്ചാബില്‍ തീപാറും, യു.പി ആര്‍ക്കൊപ്പം?

ഉത്തരേന്ത്യയിലെ കര്‍ഷക പ്രതിഷേധം പ്രതിഫലനമുണ്ടാക്കിയാല്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും ബി.ജെ.പിയുടെ നില പരുങ്ങലിലാകും.

Update: 2022-01-09 01:12 GMT

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ ദിശാസൂചിക ആയിരിക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കേന്ദ്രത്തിനെതിരെ കര്‍ഷകരോഷം ഇരമ്പിയ പഞ്ചാബില്‍ ഭരണം നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി കോണ്‍ഗ്രസിനുമുണ്ട്.

ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. ഇതില്‍ യു.പിയിലെ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യയിലെ കര്‍ഷക പ്രതിഷേധം ആഞ്ഞടിച്ചാല്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും ബി.ജെ.പിയുടെ നില പരുങ്ങലിലാകും. ഇതു മുന്നില്‍ക്കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ലംഘിപൂര്‍ഖേരിയിലെ കര്‍ഷക കൊലപാതകം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ന്നുവരും.

Advertising
Advertising

പശ്ചിമ യു.പിയുടെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്ക് ആശ്വാസം നല്‍കുന്നതല്ല. രാമക്ഷേത്ര നിര്‍മാണവും ബി.ജെ.പി മുഖ്യപ്രചാരണ ആയുധമാക്കും. സമാജ്‍വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര നിര്‍മാണം നിര്‍ത്തിവെയ്ക്കുമെന്ന പ്രചാരണവും ബി.ജെ.പി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണ് പ‍ഞ്ചാബില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിനെ കുഴക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഗോവയില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്വാധീനം ബിജെപിയ്ക്കും കോണ്‍ഗ്രസിനും തലവേദനയാണ്. മണിപ്പൂര്‍, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളും വാശിയോടെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും കാണുന്നത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News