ദലിത് യുവാവിനെ ചെരുപ്പ് കൊണ്ടടിച്ചു: യുപിയില്‍ ഗ്രാമത്തലവന്‍ അറസ്റ്റില്‍

യുവാവിനെ ചെരുപ്പ് കൊണ്ടടിക്കുകയും വധഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

Update: 2022-08-21 11:16 GMT

മുസാഫര്‍നഗര്‍: ദലിത് യുവാവിനെ ചെരുപ്പ് കൊണ്ടടിച്ചതിന് യുപിയില്‍ ഗ്രാമത്തലവന്‍ അറസ്റ്റിലായി. താജ്പൂര്‍ ഗ്രാമത്തിലെ ശക്തി മോഹന്‍ ഗുര്‍ജര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗജേ സിംഗ് എന്നയാള്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചു.

ദിനേശ് കുമാര്‍ എന്ന യുവാവിനെയാണ് ഇരുവരും മര്‍ദിച്ചത്. യുവാവിനെ അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മുസാഫര്‍നഗര്‍ പോലീസ് ശക്തി മോഹനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രേതാ നഗ് ല ഗ്രാമത്തിന്റെ മുന്‍ തലവനായ ഗജേ സിംഗ് യുവാവിനെ ചെരുപ്പ് കൊണ്ടടിക്കുകയും വധഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

Advertising
Advertising

എസ് സി എസ് ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദലിത് സമുദായാംഗങ്ങളും ഭീം ആര്‍മി പ്രവര്‍ത്തകരും ഛപര്‍ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News