അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ജനുവരി 22ന്; ക്ഷണം സ്വീകരിച്ച് മോദി

താൻ വളരെ അനുഗ്രഹീതനായെന്നും അവസരം തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മോദി

Update: 2023-10-25 16:10 GMT

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ നടക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ക്ഷണം മോദി സ്വീകരിച്ചു. താൻ വളരെ അനുഗ്രഹീതനായെന്നും ഈ അവസരം തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മോദി എക്‌സിൽ കുറിച്ചു. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകുമെന്നും ഇന്ന് വളരെ വൈകാരികമായ ദിവസമാണെന്നും പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ക്ഷണപത്രം കൈമാറുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്.

Advertising
Advertising

ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുമെന്ന് ആർഎസ്എസ് തലവൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. മൂന്നു നിലകളിലായി നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര മുമ്പ് പറഞ്ഞിരുന്നു.

The dedication will take place on January 22 at the Ayodhya Ram Temple; Modi accepted the invitation

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News