കൃത്യസമയത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാൽ ആംആദ്മി പാർട്ടി പിരിച്ചുവിടുമെന്ന്‌ കേജ്‌രിവാൾ

'ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി ചെറിയ പാർട്ടിയെയും ചെറിയ തെരഞ്ഞെടുപ്പിനെയും ഭയപ്പെടുകയാണ്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു'

Update: 2022-03-23 10:20 GMT
Advertising

കൃത്യസമയത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാൽ ആംആദ്മി പാർട്ടി പിരിച്ചുവിടുമെന്ന്‌ ഡൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ നോർത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശീയ ബോഡികൾ ഏകീകരിച്ച് കേന്ദ്രമന്ത്രിസഭ ബിൽ പാസാക്കുകയും മുൻസിപ്പൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന. 'മുൻസിപ്പിൽ കോർപറേഷൻ ഓഫ് ഡൽഹി(എംസിഡി) തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിച്ചാൽ നമ്മൾ രാഷ്ട്രീയം വിടും' ഡൽഹി അസംബ്ലിക്ക് പുറത്തു വെച്ചു മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു.


'ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി ചെറിയ പാർട്ടിയെയും ചെറിയ തെരഞ്ഞെടുപ്പിനെയും ഭയപ്പെടുകയാണ്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു' കേജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും കാരണം അവർ രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനാണ് ജീവത്യാഗം ചെയ്തതെന്നും പിന്നീട് ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. പരാജയം ഭയന്ന് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നീട്ടിവെച്ചവർ നാളെ സംസ്ഥാന -കേന്ദ്ര തെരഞ്ഞെടുപ്പുകളും മാറ്റിവെക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പരിഹസിച്ചു.


Delhi Chief Minister and party leader Arvind Kejriwal has said that the Aam Aadmi Party will quit politics if the BJP wins the municipal elections conducted on time.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News