സൈബര്‍ തട്ടിപ്പിന് ചൈനീസ് സഹായം; വിരമിച്ച സൈനികനില്‍ നിന്ന് തട്ടിയെടുത്തത് 41.45 ലക്ഷം

കേസില്‍ രണ്ട് പേരെ വെളളിയാഴ്ച പൊലീസ് പിടികൂടി

Update: 2025-06-01 03:36 GMT

അഹമ്മദാബാദ്: സൈബര്‍ തട്ടിപ്പിലൂടെ വിരമിച്ച സൈനികനില്‍ നിന്ന് 41.45 ലക്ഷം രൂപ തട്ടിയെടുത്തു. കേസില്‍ രണ്ട് പേരെ വെളളിയാഴ്ച പൊലീസ് പിടികൂടി. റഹീം ഖാന്‍, ഇന്ദ്ര കുമാര്‍ സഹാനി എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ സ്വര്‍ണ ട്രേഡിങ് എന്ന വ്യാജേനയാണ് ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തത്. അഹമ്മദാബാദില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

വസന്ത് കുഞ്ചില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് കേണലിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. വാട്‌സ് ആപ്പ് വഴി വ്യാജ സ്വര്‍ണ്ണ വ്യാപര പ്ലാറ്റ്‌ഫോമിലൂടെ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് കബളിപ്പിച്ചാണ് ഇത്രയും വലിയ തുക പ്രതികള്‍ തട്ടിയെടുത്തത്. നിയമനുസൃത നിക്ഷേപ പോര്‍ട്ടലിനോട് സാമ്യമുള്ള വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

Advertising
Advertising

നിക്ഷേപങ്ങള്‍ നിശ്ചിത നിരക്കില്‍ ഡോളറാക്കി മാറ്റി വെബ്സൈറ്റ് ഡാഷ്ബോര്‍ഡില്‍ ലാഭമായി പ്രദര്‍ശിപ്പിച്ചാണ് ആളുകളെ ഇവര്‍ വിശ്വസിപ്പിച്ചത്. വരുമാനം വര്‍ദ്ധിച്ചതായി പറയുന്നതിലൂടെ തട്ടിപ്പിന് ഇരയാകുന്നവരോട് കൂടുതല്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഒടുവില്‍ 41.45 ലക്ഷം രൂപയാണ് പരാതിക്കാരന്‍ പദ്ധതിയില്‍ നിക്ഷേപിച്ചത്. ഒരു കോടി രൂപയില്‍ കൂടുതല്‍ ലാഭം ലഭിച്ചതായി കണ്ടപ്പോഴാണ് അവ പിന്‍വലിക്കാന്‍ പരാതിക്കാരന്‍ ശ്രമിച്ചത്.

എന്നാല്‍ ലാഭത്തില്‍ നിന്ന് എന്തെങ്കിലും പിന്‍വലിക്കുന്നതിന് മുമ്പ് 31.5 ലക്ഷം രൂപ കൂടി 'നികുതി'യായി അടക്കണമെന്ന് പ്രതികള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു ഇതോടെയാണ് തട്ടിപ്പിനിരയാക്കപ്പെട്ട കാര്യം പരാതിക്കാരന് മനസിലാകുന്നത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗുജറാത്തിലെ വ്യത്യസ്ത ഹോട്ടലുകളില്‍ വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പിടിയിലായവര്‍ക്ക് ചൈനീസ് ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ കേന്ദ്രീകരിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News