ഡൽഹിയിൽ പതിനാറുകാരിയെ കുത്തിയും കല്ലെറിഞ്ഞും കൊലപ്പെടുത്തി; സുഹൃത്തിനായി തെരച്ചില്‍ ഊര്‍ജിതം

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

Update: 2023-05-29 09:15 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഡൽഹിയിലെ ഷാഹാബാദിൽ 16 വയസുള്ള പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. പ്രതി സാഹിലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.

Advertising
Advertising

തെരുവിൽ വെച്ച് ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  പെൺകുട്ടിയുടെ ശരീരത്തിൽ 22 കുത്തുകളുണ്ടായിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.കൊലപാതകം നടക്കുന്ന സമയത്ത് തെരുവില്‍ നിരവധി പേര്‍ കാഴ്ചക്കാരായി നില്‍ക്കുന്നുണ്ടായിരുന്നു. ആരും പ്രതിയെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ ശ്രമച്ചിരുന്നില്ല.

20 കാരനായ സാഹിൽ ഒളിവിലാണ്. സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിന് പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. 

പരിസരവാസികൾ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പെൺകുട്ടിയുടെ ശരീരവും രക്തത്തിൽ കുളിച്ചിരിക്കുന്നതും കണ്ടെത്തി. കൊലയാളിക്കായി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News