ഡൽഹിയിൽ പട്ടാപ്പകൽ കാർ തടഞ്ഞു നിർത്തി തോക്കുചൂണ്ടി രണ്ടുലക്ഷം രൂപ കവർന്നു

പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്

Update: 2023-06-26 09:07 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവർന്നു. പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഗുരുഗ്രാം ദേശീയപാതയിലാണ് കവർച്ച നടന്നത്.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ആരുടെ പണമാണ് നഷ്ടപ്പെട്ടതെന്ന കാര്യം ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഹെൽമറ്റ് ധരിച്ച അക്രമികളിലൊരാൾ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. മറ്റൊരാൾ കാറിന്റെ പിൻസീറ്റിൽ നിന്ന് ബാഗ് എടുത്ത് ബൈക്കില്‍ മറ്റുള്ളവരോടൊപ്പം കയറിപ്പോകുന്നതും വീഡിയോയിലുണ്ട്.

Advertising
Advertising

അതേസമയം, വീഡിയോ വൈറലായതോടെ ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന രാജിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.ഡൽഹിയെ സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെങ്കിൽ അത് ഞങ്ങൾക്ക് കൈമാറൂ. ഒരു നഗരത്തെ അതിന്റെ പൗരന്മാർക്ക് എങ്ങനെ സുരക്ഷിതമാക്കാമെന്ന് ഞങ്ങൾ കാണിച്ചുതരാമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News