താജ്മഹലും ഖുത്ബ് മിനാറും പൊളിച്ച് ക്ഷേത്രം നിര്‍മിക്കണം, ഷാജഹാന്‍ - മുംതാസ് പ്രണയം അന്വേഷിക്കണം: ബി.ജെ.പി എം.എല്‍.എ

അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മിയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്

Update: 2023-04-06 07:33 GMT
Advertising

ഗുവാഹത്തി: താജ്മഹലും ഖുത്ബ് മിനാറും പൊളിച്ച് ക്ഷേത്രം നിര്‍മിക്കണമെന്ന്‌ അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ ശരിക്കും പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണം. താജ്മഹല്‍ പ്രണയത്തിന്‍റെ അടയാളമല്ലെന്നും എം.എല്‍.എ പറഞ്ഞു.

താജ്മഹലും ഖുത്ബ് മിനാറും തകര്‍ത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിയോടാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. ക്ഷേത്ര നിര്‍മാണത്തിന് തന്‍റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.

"താജ്മഹലും ഖുത്ബ് മിനാറും ഉടന്‍ പൊളിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ലോകത്തെ മറ്റ് സ്മാരകങ്ങളെ കടത്തിവെട്ടുന്ന രൂപകല്‍പ്പനയായിരിക്കണം ഈ ക്ഷേത്രങ്ങളുടേത്'- എന്നാണ് രൂപ്‌ജ്യോതി കുര്‍മി പറഞ്ഞത്.

മുംതാസ് മരിച്ച ശേഷം ഷാജഹാന്‍ മൂന്ന് വിവാഹം കഴിച്ചെന്നും മുംതാസിനെ അത്ര ഇഷ്ടമായിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്നും എം.എല്‍.എ ചോദിച്ചു- "1526ൽ മുഗളന്മാർ ഇന്ത്യയിലെത്തുകയും പിന്നീട് താജ്മഹൽ നിർമിക്കുകയും ചെയ്തു. ഹിന്ദു രാജാക്കന്മാരിൽ നിന്ന് എടുത്ത പണം കൊണ്ടാണ് ഷാജഹാൻ താജ്മഹൽ നിർമിച്ചത്. അത് നമ്മുടെ പണമാണ്. തന്‍റെ നാലാമത്തെ ഭാര്യയ്ക്കായാണ് താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് പേരെ വിവാഹം ചെയ്തു. മുംതാസിനെ അത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ പിന്നെ എന്തിനാണ് വേറെ വിവാഹം ചെയ്തത്?" മുഗള്‍ ഭരണത്തെ കുറിച്ചുള്ള അധ്യായങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ നിന്ന് നീക്കിയതിനു പിന്നാലെയാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം.  

Summary- Assam BJP MLA Rupjyoti Kurmi has sparked a controversy by allegedly seeking the demolition of Taj Mahal and Qutub Minar. MLA demands an investigation into whether Mughal emperor Shah Jahan truly loved his wife Mumtaz.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News