കലൈഞ്ജർ ശതാബ്ദി ആഘോഷത്തിനിടെയെത്തി 'ഭാരത് മാതാ കീ ജയ്' വിളിച്ച് ബിജെപിക്കാർ; അടിച്ചോടിച്ച് ഡിഎംകെ പ്രവർത്തകർ

ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മുഖ്യാതിഥിയായിരുന്ന ചടങ്ങിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകോപന ശ്രമം.

Update: 2023-07-03 15:59 GMT

ചെന്നൈ: ഡിഎംകെയുടെ പരിപാടിക്കിടെ സംഘമായെത്തി 'ഭാരത് മാതാ കീ ജയ്' വിളിച്ച് ബിജെപി പ്രവർത്തകർ. ഇതോടെ ഡിഎംകെ പ്രവർത്തകർ ഇവരെ വളയുകയും അടിച്ചോടിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ പാവൂർഛത്രത്ത് കലൈഞ്ജർ ശതാബ്ദി ആഘോഷത്തിനിടെയായിരുന്നു സംഭവം.

പരിപാടിക്ക് ശേഷം ഡിഎംകെ പ്രവർത്തകർ വേദി വിടുന്നതിനിടെ കാറിലെത്തിയ ബിജെപി സംഘം 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും തുടർന്ന് പാഞ്ഞുപോവാൻ ശ്രമിക്കുകയുമായിരുന്നു.

എന്നാൽ, ഡിഎംകെ പ്രവർത്തകർ ഇവരെ വളഞ്ഞു. ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മുഖ്യാതിഥിയായിരുന്ന ചടങ്ങിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകോപന ശ്രമം.

ഇതോടെ, 30 ഓളം പേരടങ്ങുന്ന സംഘം കാറിൽ ആഞ്ഞടിക്കുകയും മുൻവശത്തെ ചില്ലുകൾ തകർക്കുകയും വാഹനത്തിൽ ചെരിപ്പു കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് സംഘത്തെ മർദിക്കുകയുമായിരുന്നു.

പിന്നാലെ പൊലീസ് ഇടപെടുകയും കുറച്ച് സമയത്തിന് ശേഷം ഇരു വിഭാ​ഗത്തെയും നിയന്ത്രിക്കുകയും ബിജെപിക്കാരെ കടന്നുപോകാൻ അനുവ​ദിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News