എസ്‌ഐആറിനെതിരെ ഹരജിയുമായി ഡിഎംകെ

ഡിഎംകെ നേതാവ് ആർ.എസ് ഭാരതിയാണ് സുപ്രിം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്

Update: 2025-11-03 16:11 GMT

ന്യുഡൽഹി:വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ ഡിഎംകെ സുപ്രിംകോടതിയിൽ. എസ്‌ഐആർ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നഷ്ടമാകാൻ കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും ഡിഎംകെ നേതാവ് ആർ.എസ് ഭാരതി നൽകിയ ഹരജിയിൽ പറയുന്നു.

വോട്ടർ പട്ടിക തീവ്രപരിഷ്‌ക്കരണം 12 സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് ഡിഎംകെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തമിഴ്‌നാട് കഴിഞ്ഞ ദിവസം സർവകക്ഷിയോഗം വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് എസ്‌ഐആർ തടസമാണ്.ലക്ഷകണക്കിന് ആളുകളുടെ സമ്മതിദാന അവകാശം നഷ്ടപ്പെടുമെന്ന് ഹരജിയിൽ പറയുന്നു. ജൂൺ മാസത്തിലാണ് തമിഴ്‌നാട് വോട്ടർപട്ടിക പരിഷ്‌ക്കരണം നടന്നത്.അതുകൊണ്ട് സംസ്ഥാനത്ത് നിലവിൽ എസ്‌ഐആറിന്റെ ആവശ്യമില്ല എന്നും ഹരജിയിൽ പറയുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News