ഡ്യൂട്ടി സമയത്ത് മോർച്ചറിയിൽ മദ്യപാനം; ഡോക്ടർക്ക് സസ്പെൻഷൻ

മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തിരുന്ന ആളാണ് സംഭവം പുറത്തുകൊണ്ടുവന്നത്

Update: 2026-10-18 13:46 GMT

പുനെ: സർക്കാർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിക്കുള്ളിൽ മദ്യപിച്ച സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മസ്‌കെയ്ക്കെതിരെയാണ് നടപടി. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് ഇയാൾ മോർച്ചറിക്കുള്ളിലിരുന്ന് മദ്യപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ബന്ധുവിന്റെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തിരുന്ന ആളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. കാത്തിരുന്ന് മടുത്ത ഇയാൾ പോസ്റ്റ്മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടർ മദ്യലഹരിയിലാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും മദ്യക്കുപ്പിയും ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.

Advertising
Advertising

വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മിഷണർ കുൽദീപ് ജംഗം വിഷയത്തിൽ ഇടപെടുകയും ഡോക്ടറോടും മറ്റ് ജീവനക്കാരോടും വിശദീകരണം തേടുകയും ചെയ്തു. എന്നാൽ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശി ഡോക്ടറെ വെള്ളിയാഴ്ച അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും കോർപ്പറേഷൻ ഉത്തരവിട്ടിട്ടുണ്ട്.

ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 15 ദിവസത്തിനകം ഇയാൾക്കെതിരെ കുറ്റപത്രം നൽകുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. സസ്പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ പിംപ്രി വിട്ടുപോകരുതെന്നും മറ്റ് ജോലികളിൽ ഏർപ്പെടരുതെന്നും ഡോക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News