ആപ്പിൾ ഇന്ത്യയിലേക്ക് ഐഫോൺ നിർമ്മാണം മാറ്റുന്നത് നിർത്തണമെന്ന് ഡൊണാൾഡ് ട്രംപ്

ഇറക്കുമതി നികുതി സംബന്ധിച്ച് കരാറിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടയിലാണ് ട്രംപിന്റെ പ്രസ്താവന

Update: 2025-05-15 09:52 GMT

വാഷിംഗ്‌ടൺ: ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം വൈവിധ്യവത്കരിക്കാനുള്ള ഐഫോൺ നിർമ്മാതാക്കളുടെ പദ്ധതികളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യയിൽ പ്ലാന്റുകൾ നിർമ്മിക്കുന്നത് നിർത്താൻ ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

'ഇന്നലെ ടിം കുക്കുമായി എനിക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. അവർ ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. ആപ്പിൾ അമേരിക്കയിൽ അവരുടെ ഉത്പാദനം വർദ്ധിപ്പിക്കും' ട്രംപ് പറഞ്ഞു.

Advertising
Advertising

ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് തടസ്സങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറക്കുമതി നികുതി സംബന്ധിച്ച് ഒരു കരാറിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ കുറക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അടുത്ത വർഷം അവസാനത്തോടെ യുഎസിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ തിരിച്ചടിയായി. താരിഫുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി ചൈനയ്ക്ക് പുറത്തേക്കുള്ള മാറ്റത്തിന്റെ ആലോചനയിലാണ് ആപ്പിൾ. നിലവിൽ ആപ്പിൾ അവരുടെ ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയിലാണ് നിർമ്മിക്കുന്നത്. യുഎസിൽ സ്മാർട്ട്ഫോൺ നിർമ്മാണം നടത്തുന്നില്ല.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News