‘യമുനയിലെ വെള്ളം കുടിച്ച് കാണിക്കു, നമുക്ക് ആശുപത്രിയിൽ കാണാം’ കെജ്‌രിവാളിനോട് രാഹുൽ ഗാന്ധി

കെജ്‌രിവാളും മോദിയും തമ്മിൽ ഒരു വ്യത്യാസവുമില്ല, മോദി തുറന്ന് സംസാരിക്കുന്നു, കെജ്‌രിവാൾ വാ തുറക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

Update: 2025-02-03 14:35 GMT

ന്യൂഡൽഹി: ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അഞ്ച് വർഷത്തിനകം യമുന ശുദ്ധീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് ഇപ്പോഴും മലിനമാണെന്നും പരിഹസിച്ച രാഹുൽ ഗാന്ധി, യമുനയിലെ വെള്ളം കുടിച്ച് കാണിക്കാനാവശ്യ​പ്പെടുകയും ചെയ്തു. ആ വെള്ളം കുടിച്ചാൽ നമ്മുക്ക് ആശുപത്രിയിൽ വെച്ച് കാണാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

പുതിയ രാഷ്ട്രീയ സംവിധാനം കൊണ്ടുവരുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും പറഞ്ഞാണ് അരവിന്ദ് കെജ്‌രിവാൾ അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തിനുള്ളിൽ യമുനയിലെ ജലം ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങിക്കുളിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു, പക്ഷേ അത് ഇപ്പോഴും മലിനമാണ്. അദ്ദേഹത്തോട് അതിൽ നിന്ന് വെള്ളമെടുത്ത് കുടിക്കാൻ വെല്ലവിളിക്കുകയാണ്.അതിനുശേഷം ഞങ്ങൾ ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.

കെജ്‌രിവാളും മോദിയും തമ്മിൽ ഒരു വ്യത്യാസവുമില്ല, മോദി തുറന്ന് സംസാരിക്കുന്നു, കെജ്‌രിവാൾ വാ തുറക്കുന്നില്ല. തിരഞ്ഞെടുപ്പ് പോരാട്ടം ‘ഐക്യം’,‘വെറുപ്പ്’ എന്നീ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ളതാണ്.

പോരാട്ടം രണ്ട് പാർട്ടികൾ തമ്മിലാണ്, രണ്ട് പാർട്ടികൾക്കും രണ്ട് ആശയങ്ങളുണ്ട്, ഒരുവശത്ത് വിദ്വേഷത്തന്റെ പ്രത്യയശാസ്ത്രമായ ബിജെപിയും ആർഎസ്എസും. മറ്റൊന്ന് ഐക്യത്തിന്റെ പ്രത്യയശാസ്ത്രമായ കോൺഗ്രസ്. അഞ്ചിനാണ് തെരഞ്ഞെടുപ്പ്.വോട്ടെണ്ണൽ ഫെബ്രുവരി 8 ന്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News