വിദേശവനിതയെ പീഡിപ്പിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ചു; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസിയെയും പരിക്കേല്‍പ്പിച്ചു

Update: 2023-03-31 08:05 GMT
Editor : ലിസി. പി | By : Web Desk

പനാജി:ഗോവയിലെ റിസോർട്ടിൽ ഡച്ച് വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസിൽ ജീവനക്കാരെ അറസ്റ്റ് ചെയ്തു. 29 കാരിയായ ഡച്ച് യുവതിയെയാണ് ജീവനക്കാരൻ പീഡിപ്പിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. വടക്കൻ ഗോവയിലെ പെർനെം നഗരത്തിലാണ് സംഭവം.ഉത്തരാഖണ്ഡ് സ്വദേശിയായ അഭിഷേക് വർമ (27) ആണ് പ്രതി.

യുവതി താമസിച്ചിരുന്ന വാടക കൂടാരത്തിൽ പ്രതി അതിക്രമിച്ചു കയറുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പ്രതി രണ്ട് വർഷത്തോളമായി റിസോർട്ടിൽ ജോലി ചെയ്യുകയാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരനെയും പ്രതി കുത്തിയെന്നും പൊലീസ് പറയുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് നിധിൻ വൽസൻ പറഞ്ഞു.

രാജസ്ഥാനും മുംബൈയും സന്ദർശിച്ച ശേഷമാണ് യുവതി ഗോവയിലെത്തിയത്. അത്താഴം കഴിഞ്ഞ് ടെന്റിനുള്ളിൽ ഉറങ്ങാൻ പോയി. പുലർച്ചെ 2 മണിയോടെയാണ് പ്രതി ടെന്റിൽ അതിക്രമിച്ച കയറി തന്നെ ആക്രമിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകി.സഹായിക്കാനെത്തിയയാളെ ഇയാൾ പരിക്കേൽപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News