ഗസ്സ വംശഹത്യക്കെതിരെ 'Silence for Gaza' ക്യാമ്പയിനിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ
ഡിജിറ്റൽ നിശബ്ദതയിൽ പങ്കുചേരാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും ആവശ്യപ്പെട്ടിരുന്നു.
Update: 2025-07-07 15:21 GMT
ന്യൂഡൽഹി: ഗസ്സ വംശഹത്യക്കെതിരെ 'Silence for Gaza' ക്യാമ്പയിനിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ. വംശഹത്യക്കെതിരെ, ഇസ്രായേൽ ഭീകരതക്കെതിരെ നിശബ്ദതയുടെ ശക്തിയറിയിക്കാൻ എല്ലാവരും ക്യാമ്പയിനിൽ പങ്കുചേരണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടു.
ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജുലൈ ആറു മുതൽ 13 വരെ രാത്രി 9-9.30 വരെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫാക്കിവെക്കുന്നതാണ് ക്യാമ്പയിന്റെ ആശയം. ലോകം മുഴുവൻ ഇത്തരത്തിൽ ഡിജിറ്റൽ നിശബ്ദതയിൽ പങ്കുചേരുമ്പോൾ അത് അൽഗൊരിതത്തിൽ വലിയ പ്രതിഫലനം സൃഷ്ടിക്കും.