പോപ്പുലർ ഫ്രണ്ടിന്‍റെ 23 ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചു

Update: 2022-06-01 13:57 GMT

പോപ്പുലർ ഫ്രണ്ടിന്‍റെ 23 ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത് 59 ലക്ഷം രൂപയാണെന്ന് ഇ.ഡി പറയുന്നു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചു. 9,50,030 രൂപയാണ് അക്കൗണ്ടുകളിലുണ്ടായിരുന്നത്.

പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ 9 സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.

Advertising
Advertising

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇ.ഡിയുടെ കേസുകളില്‍ വസ്തുതയില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.



Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News