മുട്ടയിൽ കോഴിയുടെ ആർത്തവരക്തം; കുട്ടികൾക്ക് നൽകരുതെന്ന് മനേക ഗാന്ധി

മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്നും മനേക ​ഗാന്ധി

Update: 2022-06-19 13:41 GMT
Editor : rishad | By : Web Desk
Advertising

ഹൈദരാബാദ്: കോഴിയുടെ ആർത്തവ രക്തം കൊണ്ടാണ് മുട്ടയുണ്ടാകുന്നതെന്ന് ബി.ജെ.പി എം.പി‌ മനേക ​ഗാന്ധി. മുട്ട ഭക്ഷ്യയോഗ്യമല്ലെന്നും പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവ സംഘ് സംഘടിപ്പിച്ച പരിപാടിയില്‍ എംപി പറഞ്ഞു.

ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്. മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്ന് മനേക ​ഗാന്ധി പറഞ്ഞു.

മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് പാർട്ടീഷനും ഇല്ലാത്ത ഔട്ട്‌ലെറ്റുകളിൽ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ എന്നിവ നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.  

അതേസമമയം മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. മുട്ട ഒരു സമീകൃത ആഹാരമായിട്ടാണ് കണക്കാക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവിനെ ചെറുക്കാന്‍ മുട്ടയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് നിരവധി ക്യാമ്പയിനുകളും നടന്നു വരുന്നതിനിടെയാണഅ വിവാദ പ്രസ്താവന. 

Summary- Egg is made of menstrual blood of chicken: Maneka Gandhi

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News