ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന്‍ മരിച്ചു

കുൻവർ സിങിന്‍റെയും ഗീതയുടെയും നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്

Update: 2022-11-28 05:51 GMT
Editor : Jaisy Thomas | By : Web Desk

വാറങ്കല്‍: തെലങ്കാനയില്‍ ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന്‍ മരിച്ചു. വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം. കുൻവർ സിങിന്‍റെയും ഗീതയുടെയും നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്.

ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന സിങ് ഈയിടെയാണ് ആസ്ത്രേലിയയില്‍ നിന്നെത്തിയത്. അവിടെ നിന്ന് മക്കൾക്ക് ചോക്ലേറ്റ് കൊണ്ടുവന്നിരുന്നു. രണ്ട് ആൺമക്കളും ഒരു മകളും സ്ട്രീറ്റിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്നത്. ശനിയാഴ്ച സ്‌കൂളിലേക്ക് പോവുകയായിരുന്ന ഇവർക്ക് ഗീത ചോക്ലേറ്റ് നൽകി. ഒന്നാം നിലയിലെ ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ സന്ദീപ് ചോക്ലേറ്റ് വായിലിട്ട് പടികൾ കയറാൻ തുടങ്ങി. ഇതിനിടയില്‍ ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. സഹപാഠികളിൽ നിന്ന് വിവരം അറിഞ്ഞ സ്കൂൾ മാനേജ്മെന്‍റ് പ്രാഥമിക ചികിത്സ നൽകുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.

കുന്‍വര്‍ സിങ് എത്തി കുട്ടിയെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ചോക്ലേറ്റ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശ്വാസം മുട്ടിയാണ് സന്ദീപ് മരിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News