വിവാഹപ്പന്തലിൽ ആനക്കൂട്ടം; ബൈക്കിൽ കയറി രക്ഷപ്പെട്ട് വധൂവരന്മാർ

ആനകളെ പേടിച്ച് ഗ്രാമത്തിലെ പല വിവാഹങ്ങളും മാറ്റിവെക്കുന്നതായി നാട്ടുകാർ പറയുന്നു

Update: 2023-07-21 05:38 GMT
Editor : ലിസി. പി | By : Web Desk

കൊൽക്കത്ത: വിവാഹമായാൽ ചിലപ്പോൾ ക്ഷണിക്കാത്ത അതിഥികളും എത്തിയെന്ന് വരും. പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിലെ ഒരു കല്യാണത്തിന് അതുപോലെ കുറിച്ച് അതിഥികളെത്തി. കുറച്ച് ആനക്കൂട്ടമായിരുന്നു വിവാഹ സൽക്കാര വേദിയിലേക്ക് എത്തിയത്. പേടിച്ചുപോയ ദമ്പതികൾക്ക് ഒടുവിൽ മോട്ടോർബൈക്കിൽ കയറി വിവാഹപന്തലിൽ നിന്ന് രക്ഷപ്പെടേണ്ടി വന്നു.

ഝാർഗ്രാമിലെ ജോവൽഭംഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. തൻമോയ് സിംഹയും മാമ്പി സിംഹയും തമ്മിലായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനെത്തിയവർക്ക് ഭക്ഷണം നൽകാനായി സ്ഥാപിച്ച താൽക്കാലിക കൂടാരത്തിന് പുറത്താണ് ആനക്കൂട്ടമെത്തിയത്. ഭക്ഷണത്തിന്റെ മണമടിച്ചാണ് ആനക്കൂട്ടം ഇവിടേക്ക് എത്തിയത്. ഇതോടെ അതിഥികളോട് അവിടെനിന്ന് ഓടിരക്ഷപ്പെടാനും മറ്റ് സ്ഥലങ്ങളിലെ വീടുകളിൽ അഭയം തേടാനും ദമ്പതികളും കുടുംബംഗങ്ങളും ആവശ്യപ്പെട്ടു. താനും ഭാര്യയും ബൈക്കിൽ കയറി രക്ഷപ്പെട്ടെന്ന് വരനായ തൻമയ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ആനകളെ പേടിച്ച് ഗ്രാമത്തിലെ പല വിവാഹങ്ങളും മാറ്റിവെക്കുന്നതായി നാട്ടുകാർ പറയുന്നു. വിവാഹം നടത്തിയാലും ആനകളെ പേടിച്ച് അതിഥികളാരും വരാറുമില്ല. ഗ്രാമവാസികൾക്കും അതിഥികൾക്കും ഭക്ഷണം നൽകാതെ ഒരു കല്യാണം നടക്കില്ല, പക്ഷേ ഭക്ഷണത്തിന്റെ മണം ആനകളുമെത്തും..അതുകൊണ്ടാണ് വിവാഹങ്ങൾ മാറ്റിവെക്കുന്നതെന്ന് കജ്ല ഗ്രാമവാസിയായ സിതാൽ ഹൻസ്ദ പറഞ്ഞു. ഝാർഗ്രാമിലെ വിവിധ വനമേഖലകളിൽ നൂറിലധികം ആനകൾ വിഹരിക്കുന്നതെന്നാണ് വനം വകുപ്പും പറയുന്നത്. ഭക്ഷണത്തിന്റെയും നാടൻ മദ്യത്തിന്റെയും ഗന്ധം ലഭിക്കുമ്പോഴാണ് ആനകൾ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News