'ഹരിയാനയിൽ കാക്കകള്‍ കറന്‍റ് അടിച്ച് ചത്താലും കുറ്റം ബി.ജെ.പിക്കോ': അധിക്ഷേപിച്ച് കെ.സുരേന്ദ്രൻ

കാലങ്ങളായി ഹിന്ദുവിനെയും മുസ്‍ലിമിനെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രി ചോര കുടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു

Update: 2023-02-21 10:42 GMT

ഡൽഹി: ഹരിയാനയിൽ കൊല്ലപ്പെട്ട യുവാക്കളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രൻ. ഹരിയാനയിൽ കാക്കകള്‍ കറന്റ് അടിച്ചു ചത്താലും കുറ്റം ബിജെപിക്കോ എന്നാണ് കെ.സുരേന്ദ്രന്‍ അധിക്ഷേപം. 

മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നെന്നും പുരപ്പുറത്ത് കയറി പുരോഗമന വാദം പറയുകയാണ്. പച്ചയായ വർഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

എം. വി ഗോവിന്ദൻ്റെ യാത്ര വർഗീയ കലാപം നടപ്പാക്കാനാണെന്നും മുസ്‍ലിം സംഘടനകളും ആർ. എസ് .എസുമായുള്ള ചർച്ചകള്‍ മുഖ്യമന്ത്രി ഭയപ്പെടുന്നു. കാലങ്ങളായി ഹിന്ദുവിനെയും മുസ്‍ലിമിനെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രി ചോര കുടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News