പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

മകളോട് കാണിച്ച ക്രൂരത തനിക്ക് പൊറുക്കാനാകില്ലെന്നും ഇയാൾ നാട്ടിലിറങ്ങി നടക്കുന്നത് പെൺകുട്ടികൾക്ക് ഭീഷണിയായിരിക്കുമെന്നും പിതാവ് പറഞ്ഞു.

Update: 2022-07-02 11:04 GMT

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ പെൺകുട്ടിയുടെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവണ്ണാമല സീയാർ സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.

സ്വകാര്യ ബസ് ഡ്രൈവറായ മുരുകൻ ബന്ധുവായ 16 കാരിയെയാണ് ബലാത്സംഗം ചെയ്തത്. ആറുമാസങ്ങൾക്ക് മുമ്പ് പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ജയിലിലായിരുന്ന മുരുകൻ കഴിഞ്ഞ മാസം 23നാണ് പുറത്തിറങ്ങിയത്.

മുരുകനെ കൊലപ്പെടുത്തുമെന്ന് പെൺകുട്ടിയുടെ പിതാവ് പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം വീടിനടുത്തുള്ള പറമ്പിലേക്ക് പോയ മുരുകനെ പിതാവും സഹോദരങ്ങളും ചേർന്ന് പറമ്പിൽ ഒളിച്ചിരുന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുരുകന്റെ കരച്ചിൽകേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മൂന്നുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മകളോട് കാണിച്ച ക്രൂരത തനിക്ക് പൊറുക്കാനാകില്ലെന്നും ഇയാൾ നാട്ടിലിറങ്ങി നടക്കുന്നത് പെൺകുട്ടികൾക്ക് ഭീഷണിയായിരിക്കുമെന്നും പിതാവ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News