ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

Update: 2021-11-26 06:56 GMT

മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി(15) 40 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

പീഡനത്തിനിരയായ ശേഷം കുഞ്ഞു ജനിച്ചതില്‍ നാണക്കേട് തോന്നിയ പെണ്‍കുട്ടിയെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദമോയിലെ തെണ്ടുഖേഡയിലെ സബ് ഡിവിഷണൽ ഓഫീസർ അശോക് ചൗരസ്യ പറഞ്ഞു. ഗ്രാമത്തില്‍ തന്നെയുള്ള 17കാരനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഫെബ്രുവരിയിലാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ആഗസ്തില്‍ പെണ്‍കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്ടപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. പിന്നീട് വീട്ടുകാരോട് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പതിനേഴുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Advertising
Advertising

ഒക്ടോബര്‍ 16നാണ് പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കുന്നത്. നവംബര്‍ 5ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് തെണ്ടുഖേഡയിലെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചപ്പോഴാണ് കുഞ്ഞിനെ കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാകുന്നത്. പിന്നീട് പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ കോടതി പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News