ഡൽഹി കലാപത്തിൽ മുസ്‌ലിം പള്ളിക്ക് തീവെച്ച കേസിൽ അഞ്ചുപേർക്കെതിരെ കുറ്റം ചുമത്തി
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്കെതിരെ അന്വേഷണം നടത്താനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.
Update: 2023-04-02 08:53 GMT
Delhi riots
ന്യൂഡൽഹി: 2020ൽ നടന്ന ഡൽഹി കലാപത്തിനിടെ മുസ്‌ലിം പള്ളിക്ക് തീവെച്ച കേസിൽ അഞ്ചുപേർക്കെതിരെ കുറ്റം ചുമത്തി. അങ്കിത്, സൗരഭ് ശർമ, രോഹിത്, രാഹുൽ കുമാർ, സച്ചിൻ എന്നിവർക്കെതിരെയാണ് ഡൽഹി ഹൈക്കോടതി കോടതി കുറ്റം ചുമത്തിയത്.
Also Read:ഡൽഹി കലാപത്തിൽ പൊലീസ് അനാസ്ഥയെ വിമർശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
കലാപം, നിയമവിരുദ്ധമായി സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഷഹീദ് ഭഗത് സിങ് കോളനിയിലെ പള്ളിക്കാണ് ഇവർ തീവെച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. കൂടുതൽ ആളുകൾക്കെതിരെ അന്വേഷണം നടത്താനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.
Also Read:ഡൽഹി കലാപകേസിൽ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കി