കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു; രണ്ടു മരണം

കെട്ടിടത്തിനടിയിൽ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.

Update: 2024-03-18 02:15 GMT

കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ മെത്തിയബ്രൂസിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. അപകടത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിനടിയിൽ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. ഏതാനും ആളുകൾ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച അർധരാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്.

കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏതാനും ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആംബുലൻസുകൾ അടക്കമുള്ള സംവിധാനങ്ങൾ അപകടസ്ഥലത്തെ എത്തിച്ചിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News