14 തവണ വിയോജനക്കത്ത് നൽകിയത് അസാധാരണമാണ്; ഗ്യാനേഷ് കുമാറിനെതിരെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ

കമ്മീഷനിൽ എല്ലാ തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഒറ്റയ്ക്കാണോ എടുത്തതെന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ലവാസ

Update: 2026-09-30 03:58 GMT

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ചോദ്യങ്ങളുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് 14 തവണ വിയോജനക്കുറിപ്പുകൾ അയച്ചത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. കമ്മീഷനിൽ എല്ലാ തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഒറ്റയ്ക്കാണോ എടുത്തതെന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ലവാസ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളിൽ വിയോജിപ്പുകൾ രേഖപ്പെടുത്തി കത്തുകൾ നൽകേണ്ടി വരുന്നത് കാര്യങ്ങൾ സാധാരണ നിലയിലല്ല എന്നതിന്റെ തെളിവാണ്. നിയമപ്രകാരം കമ്മീഷൻ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ തീരുമാനപ്രകാരമോ ആണ് എടുക്കേണ്ടത്. എന്നാൽ പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമായി എടുത്തെന്ന തരത്തിലുള്ള ആക്ഷേപങ്ങളിൽ ഗ്യാനേഷ് കുമാർ വ്യക്തത വരുത്തണം.

Advertising
Advertising

സമൂഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോൾ, ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് സ്വയം മാറിനിൽക്കുന്നതിനെക്കുറിച്ച് ഗ്യാനേഷ് കുമാർ തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും അശോക് ലവാസ പ്രതികരിച്ചു. ജനാധിപത്യത്തിൽ ആളുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും, കമ്മീഷണറുടെ മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ നിശ്ചിത നിയമപരമായ നടപടിക്രമങ്ങൾ ഉണ്ടെങ്കിലും സ്വമേധയാ അത്തരമൊരു തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം ആലോചിക്കണമെന്നും ലവാസ കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News