മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങള്‍ നൽകേണ്ടതില്ല; ഫോം 6-ലെ വിവാദമായ ഭാഗം നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് മാത്രമാണ് നീക്കിയത്.

Update: 2026-09-30 06:57 GMT

ന്യൂഡല്‍ഹി: എസ്‌ഐആര്‍ ഫോം 6-ല്‍ വിവാദമായ ഭാഗം നീക്കം ചെയ്തു. മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ഭാഗമാണ് നീക്കിയത്. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് മാത്രമാണ് നീക്കിയത്.

ഇതോടെ പുതിയ വോട്ടര്‍ ഐഡികള്‍ക്ക് അപേക്ഷിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ ഒരു പരിധിവരെ ഒഴിവാകും. നിയമമാറ്റങ്ങള്‍ വരുത്താതെ കമ്മീഷന്‍ ഏകപക്ഷീയമായി ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറന്തള്ളാന്‍ ഇടയാക്കുമെന്ന തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ശക്തമായ ആരോപണങ്ങളും വിയോജിപ്പുകളും ഉന്നയിച്ചിരുന്നു.

Advertising
Advertising

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകളും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും കണക്കിലെടുത്താണ് നിലവിലെ പിന്മാറ്റം. എങ്കിലും എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ ഇളവ് ബാധകമായിട്ടുള്ളത്.

Watch Video Report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News