പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

ശിരോമണി അകാലിദൾ നേതാവായിരുന്ന പ്രകാശ് സിങ് ബാദൽ 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.

Update: 2023-04-25 16:06 GMT

അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശിരോമണി അകാലിദൾ നേതാവായിരുന്ന പ്രകാശ് സിങ് ബാദൽ 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.

രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലാണ് ബാദലിന്റെ ജനനം. 1947-ലാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം തുടങ്ങിയത്. 1957-ൽ ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969-ൽ രണ്ടാം തവണ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ചുമതലയേറ്റു. 1972-ലും 1980-ലും 2002-ലും പ്രതിപക്ഷനേതാവായിരുന്നു. 10 തവണ വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1992 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ പാർട്ടിയെ നയിച്ചത് ബാദലായിരുന്നു. 1977-ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News