ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്നാണ് പീഡിപ്പിച്ചത്

Update: 2022-06-08 05:44 GMT

ബിഹാര്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബസിൽ വെച്ച് ബലാത്സംഗം ചെയ്തു. ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്നാണ് പീഡിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ ഒളിവിലാണ്.

പട്‌നയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സഹായി തന്നെ ബസിൽ ഇരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് ഡ്രൈവർ ബസ് സ്റ്റാൻഡിൽ നിന്ന് മാറ്റി ബസ് ബൈപാസ് റോഡിൽ നിര്‍ത്തിയിട്ടു. ലഹരി കലര്‍ത്തിയ പാനീയം കുട്ടിക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. മയക്കത്തിലായ പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബസില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ ഓടിപ്പോവുകയും ചെയ്തു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് ആളെ കൂട്ടുകയും തുടര്‍ന്ന് വഴിയാത്രക്കാരാണ് കുട്ടിയെ ബസില്‍ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ട്.

നിലവിൽ പൊലീസ് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവം ബേട്ടിയയിൽ ആകെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കണ്ടക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News