ഝാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ പ്രതികള്‍, നാലു പേര്‍ പിടിയില്‍

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി ജുവനൈല്‍ ഹോമിലേക്കയച്ചതായി പൊലീസ്

Update: 2021-08-29 12:35 GMT
Advertising

ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയില്‍ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ നാലു പേര്‍ അറസ്റ്റിലായതായും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ആഗസ്റ്റ് 26ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ്. റൈഡിനാണെന്ന് പറഞ്ഞ് ഇയാളാണ് പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയത്. ഒറ്റപ്പെട്ട ഒരു സ്ഥലത്തുവെച്ച് മറ്റ് ആറു പേര്‍ ചേരുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു. 

തുടര്‍ന്ന്, പെണ്‍കുട്ടിയെ പരിചയക്കാരന്‍ തന്നെ വീട്ടില്‍ കൊണ്ടുവിട്ടു. പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനു പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുന്നത്. കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി ജുവനൈല്‍ ഹോമിലേക്കയച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News