പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേർക്കെതിരെ കേസ്

വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്

Update: 2024-05-11 08:02 GMT
Editor : ലിസി. പി | By : Web Desk

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. വെള്ളിയാഴ്ചയാണ് ട്രാക്ടർ ട്രോളിക്കടിയിൽ കൈകളും കാലുകളും ബന്ധിച്ച നിലയിൽ പെൺകുട്ടിയെ വീട്ടുകാർ കണ്ടെത്തുന്നത്. പ്രതികളിലൊരാളായ സ്ത്രീ ഒരു പുരുഷനോട് ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിൽ നൽകിയി പരാതിയിൽ പറയുന്നു.

പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികളായ രണ്ടു പുരുഷന്മാർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സർക്കിൾ ഓഫീസർ ഗൗരവ് സിംഗ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരിൽ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News