'എനിക്ക് കുറച്ച് സമാധാനം തരുമോ?'; ഇ.ഡി ഉദ്യോഗസ്ഥരോട് അർപിത മുഖർജിയുടെ മാതാവ്

പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി പാർഥ ചാറ്റർജിയും സുഹൃത്തായ അർപിത മുഖർജിയും അറസ്റ്റിലായത്. അർപിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്‌ളാറ്റിൽനിന്ന് 21 കോടിയോളം രൂപ അഞ്ചു ദിവസം മുമ്പ് ഇ.ഡി പിടിച്ചെടുത്തിരുന്നു.

Update: 2022-07-28 11:32 GMT

കൊൽക്കത്ത: റെയ്ഡിനായി വീട്ടിലെത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കയർത്ത് അർപിത മുഖർജിയുടെ മാതാവ്. കൊൽക്കത്തയിലെ ബെൽഘാരിയയിൽ ദേവൻപറയിലെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് കുറച്ച് സമാധാനം തരുമോ എന്നായിരുന്നു അർപിതയുടെ മാതാവ് മിനാടി മുഖർജിയുടെ ചോദ്യം. ഇ.ഡി ഉദ്യോഗസ്ഥനെ വീട്ടിലേക്ക് കയറാൻ അവർ അനുവദിച്ചില്ല.

''വളരെയധികം അസ്വസ്ഥയാണ് ഞാൻ. ഇതിൽ കൂടുതലൊന്നും താങ്ങാനാവില്ല. ദയവായി എനിക്ക് കുറച്ച് സമാധാനം തരുമോ? ടെലിവിഷൻ മാധ്യമങ്ങളിൽ എന്റെ മകളെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്റെ ഭർത്താവ് കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അർപിതക്ക് ജോലി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായതാണ്. എന്നാലവൾ നിരസിക്കുകയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായ അവൾ ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ഒഡിയ ഭാഷയിലുള്ള സിനിമയിലും അവളുടെ സ്വന്തം നിർമാണ കമ്പനിയുടെ സിനിമകളിലുമാണ് അഭിനയിച്ചത്. ഇ.ഡി ഉദ്യോഗസ്ഥൻമാർ ബുധനാഴ്ച വീട് മുഴുവൻ അരിച്ചുപെറുക്കി. എല്ലാം വലിച്ചുവാരിയിട്ടു. എന്നാൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കാര്യമായ ഒന്നും കണ്ടെത്താനായില്ല''-മിനാടി മുഖർജി പറഞ്ഞു.

Advertising
Advertising

ആഴ്ചയിൽ രണ്ടുതവണ അർപിത അമ്മയെ കാണാൻ കൊൽക്കത്തയിലെ കുടുംബ വീട്ടിൽ എത്തുമായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ അർപിതയുടെ അമ്മ തനിച്ചാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 11.30ഓടെയാണ് മൂന്നു കാറുകളിലായി അന്വേഷണസംഘം എത്തിയത്. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ മിനാടി തടഞ്ഞു. വീട്ടിലേക്ക് കയറാനുള്ള സ്‌റ്റെയർകേസിൽ കുത്തിയിരുന്നാണ് അവർ അന്വേഷണസംഘത്തെ തടഞ്ഞത്. തുടർന്നാണ് മിനാടിയും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഉദ്യോഗസ്ഥർ അവരെ ബലമായി സ്‌റ്റെയർകേസിൽനിന്ന് മാറ്റുകയായിരുന്നു.

പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി ,യും സുഹൃത്തായ അർപിത മുഖർജിയും അറസ്റ്റിലായത്. അർപിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്‌ളാറ്റിൽനിന്ന് 21 കോടിയോളം രൂപ അഞ്ചു ദിവസം മുമ്പ് ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News