ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് മോദി' ഹാഷ് ടാഗ് കാമ്പയിൻ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബിയിലെ ആശുപത്രിയിൽ ധൃതിപിടിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.

Update: 2022-11-01 09:15 GMT

ന്യൂഡൽഹി: മോർബിയിൽ തൂക്കുപാലം തകർന്ന് പരിക്കേറ്റവരെ സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വൻ പ്രതിഷേധം. 'ഗോ ബാക്ക് മോദി' ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. 'ഫോട്ടോഷൂട്ടിനാണ്' പ്രധാനമന്ത്രി എത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മോദിക്ക് സ്വന്തം തട്ടകമായ ഗുജറാത്തിൽ തന്നെ സ്വാധീനം നഷ്ടപ്പെട്ടതിന്റെ സൂചനയാണ് ഈ ഹാഷ് ടാഗ് കാമ്പയിനിലൂടെ വ്യക്തമാവുന്നതെന്നും പ്രതിപക്ഷം പറയുന്നു.

'ഗോബാക്ക് മോദി ഹാഷ് ടാഗ് ഇപ്പോൾ ഗുജറാത്തിൽ നിന്നാണ് ട്രെൻഡിങ്ങായി മാറിയത്. ഒരു അത്ഭുതവുമില്ല താമസിയാതെ ഇന്ത്യയുടെ എല്ലാ മൂക്കിലും മൂലയിലും ഇത് ട്രെൻഡിങ്ങായി മാറും'-അനുമൈന്താൻ എന്നയാൾ ട്വീറ്റ് ചെയ്തു.

Advertising
Advertising

മോദി എത്തുന്നതിന്റെ ഭാഗമായി മോർബിയിലെ ആശുപത്രിയിൽ തിരക്കിട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. മൃതദേഹങ്ങൾ കുളിക്കുന്നത് കാണാനാണ് സാഹിബ് എത്തുന്നതെന്ന് അറ്റകുറ്റപ്പണികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരാൾ പരിഹസിച്ചു. ഇന്ത്യയുടെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ് ഈ ജോക്കർ മോദിയെന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബിയിലെ ആശുപത്രിയിൽ ധൃതിപിടിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെ പോരായ്മകൾ മറയ്ക്കാനാണ് ധൃതിപിടിച്ച അറ്റകുറ്റപ്പണികളെന്നും പ്രധാനമന്ത്രിക്ക് ഫോട്ടോഷൂട്ട് നടത്താനായി ആശുപത്രി പെയിന്റ് ചെയ്തതാണെന്നും ഇരു പാർട്ടികളും ആരോപിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News