ഗോവ; ആദ്യഫല സൂചന പുറത്തുവരുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കും കോൺഗ്രസിനും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തുന്നത്.

Update: 2022-03-10 03:02 GMT
Editor : abs | By : Web Desk

ഗോവയിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത്. ആദ്യ സൂചന വരുമ്പോൾ ബിജെപിയും കോൺഗ്രസും ഓരോ സീറ്റിൽ ലീഡ് നേടുന്നു

എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കും കോൺഗ്രസിനും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തുന്നത്. എക്സിറ്റ് പോൾ ഫലംപോലെ കാര്യങ്ങൾ സംഭവിച്ചാൽ ഇരു പ്രധാനപാർട്ടികളും എം.ജി.പിയെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം. കേവല ഭൂരിപക്ഷം തികയാത്ത സാഹചര്യമുണ്ടായാൽ ഈ പ്രാദേശിക പാർട്ടിയെ സ്വാധീനിക്കാൻ ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുമെന്നുറപ്പാണ്

അതേസമയം, എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്കുപിന്നാലെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ ഒരുമിച്ച് റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News