കാമുകിയെ ശല്യം ചെയ്തു; മേലുദ്യോ​ഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്ത സർക്കാർ ക്ലർക്ക് അറസ്റ്റിൽ

കൃത്യമായ ആസൂത്രണത്തിലൂടെയാണ് അനീഷ് കൃത്യം നടത്തിയത്. ഇതിനായി ആഗസ്റ്റ് 28ന് അവധിയെടുത്ത് തയാറെടുപ്പ് തുടങ്ങി.

Update: 2023-09-20 10:06 GMT

ന്യൂഡൽഹി: കാമുകിയായ യുവതിയെ ശല്യം ചെയ്തതിന് സീനിയർ ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തി ക്വാർട്ടേഴ്സിന് സമീപം കുഴിച്ചുമൂടിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ആർകെ പുരത്താണ് സംഭവം. സർക്കാർ വകുപ്പിലെ ക്ലർക്കായ അനീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കുഴിച്ചുമൂടിയ ശേഷം പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാൻ മണ്ണിന് മുകളിൽ കോൺ​ക്രീറ്റ് ചെയ്യുകയും ചെയ്തു.

സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്‌സിലെ സീനിയർ സർവേയറായ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. മഹേഷ് തന്റെ കൈയിൽ നിന്നും കടം വാങ്ങിയ ഒമ്പതു ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും കൂടാതെ കാമുകിയെ ശല്യം ചെയ്തിരുന്നതായും ഇതാണ് കൊല്ലാൻ പ്രേരിപ്പിച്ചതെന്നും അനീഷ് പൊലീസിനോട് പറഞ്ഞു.

Advertising
Advertising

കൃത്യമായ ആസൂത്രണത്തിലൂടെയാണ് അനീഷ് കൃത്യം നടത്തിയത്. ഇതിനായി ആഗസ്റ്റ് 28ന് അവധിയെടുത്ത് തയാറെടുപ്പ് തുടങ്ങി. ലജ്പത് നഗർ, സൗത്ത് എക്‌സ്‌റ്റൻഷൻ മാർക്കറ്റുകൾ സന്ദർശിച്ച അനീഷ് കൊല ചെയ്യാനും അത് കുഴിച്ചുമൂടാനും ആവശ്യമായ സാധനങ്ങൾ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇതിൽ ആറടി നീളത്തിൽ പോളിത്തീൻ കവറും ഉൾപ്പെട്ടിരുന്നു.

തുടർന്ന് മഹേഷിനെ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതുപ്രകാരം താൻ താമസിക്കുന്ന ആർകെ പുരം സെക്ടർ-2ലെ സർക്കാർ ക്വാർട്ടേഴ്സിൽ എത്തിയ മഹേഷിന്റെ തലയിൽ അനീഷ് പൈപ്പ് റെഞ്ച് ഉപയോഗിച്ച് ആഞ്ഞടിക്കുകയായിരുന്നു. മഹേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം സ്വദേശമായ സോനിപ്പത്തിലേക്ക് പോയി.

പിറ്റേദിവസം തിരിച്ചെത്തിയ അനീഷ് ക്വാർട്ടേഴ്സ് പരിസരത്ത് ഒന്നര അടി താഴ്ചയുള്ള കുഴിയെടുത്ത് മഹേഷിനെ കുഴിച്ചുമൂടുകയായിരുന്നു. തുടർന്ന് അതിന് മുകളിൽ കോൺ​ക്രീറ്റ് ചെയ്യുകയും ചെയ്തു.

മഹേഷ് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്തംബർ രണ്ടിന് മൃതദേഹം കണ്ടെടുത്തു. തുടർന്നാണ് ഫോൺകോൾ വിവരങ്ങളടക്കം പരിശോധിച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News