'ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതൽ ജീവനക്കാരെ വിന്യസിക്കണം'; എസ്ഐആറിൽ സുപ്രിം കോടതി

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി

Update: 2025-12-04 07:33 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: എസ്ഐആര്‍ ജോലികൾക്കായി നിർദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി . ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതൽ ജീവനക്കാരെ വിന്യസിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.

ജോലിഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഈ സമ്മർദ്ദം എന്ന് തങ്ങൾക്ക് അറിയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ  അറിയിച്ചു. തമിഴ്നാട്ടിലെ എസ്ഐആർ ഹരജികളിലാണ് കോടതി നിർദേശം. തമിഴ്നാട് സർക്കാരിന് ഈ ബാധ്യതയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറാൻ ആകില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാന സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ടിവികെ അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ട് നേരിടുന്നവരെ ഒഴിവാക്കണമെന്ന് കോടതി വ്യക്തിപരമായ കാരണങ്ങളാൽ ഇളവ് തേടുന്ന ഏതൊരു വ്യക്തിയുടെയും കേസ് പരിഗണിച്ച ശേഷം ഉത്തരവാദിത്തപ്പെട്ട അതോറിറ്റി തീരുമാനമെടുക്കണം. അത്തരം വ്യക്തികളെ ഒഴിവാക്കി മറ്റു വ്യക്തികൾക്ക് ചുമതല നൽകണം. ബി‌എൽ‌ഒമാരുടെ മേലുള്ള സമ്മർദ്ദം ശരിക്കും ആശങ്കാജനകമാണ് എന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് തമിഴ്നാട് സർക്കാർ അത് വിശദീകരിക്കുന്നില്ല എന്ന് സുപ്രിംകോടതി ചോദിച്ചു. എന്നാൽ പ്രശ്നങ്ങൾ ഭാവന സൃഷ്ടിയാണെന്നായിരുന്നു കമ്മീഷന്‍റെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News