പുതിയ ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; 24 പേരും പുതുമുഖങ്ങള്‍

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിലൂടെയാണ് ഗുജറാത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്

Update: 2021-09-16 10:33 GMT
Editor : Nisri MK | By : Web Desk
പുതിയ ഗുജറാത്ത് മന്ത്രിസഭയിലെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ രാജ്ഭവനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെയും മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
മുന്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ ഗുജറാത്ത് മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് 4.30ന് ചേരും.
Advertising
Advertising
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുജറാത്തിന്‍റെ 17-ാമത് മുഖ്യമന്ത്രിയായി ഘട്ട്‌ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിലൂടെയാണ് ഗുജറാത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 182ല്‍ 99 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News