ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം; വോട്ടെടുപ്പ് ഡിസംബർ ഒന്നിനും, അഞ്ചിനും, വോട്ടെണ്ണൽ എട്ടിന്

4.2 കോടി വോട്ടർമാരാണ് ഗുജറാത്തിൽ വിധിയെഴുതുന്നത്. പുരുഷ വോട്ടർമാർ 2.53 കോടിയും സ്ത്രീകൾ 2.37 കോടിയുമാണ്.

Update: 2022-11-03 07:17 GMT

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. ഹിമാചൽ പ്രദേശിലും അന്ന് തന്നെയാണ് വോട്ടെണ്ണൽ.

4.2 കോടി വോട്ടർമാരാണ് ഗുജറാത്തിൽ വിധിയെഴുതുന്നത്. പുരുഷ വോട്ടർമാർ 2.53 കോടിയും സ്ത്രീകൾ 2.37 കോടിയുമാണ്. 80 വയസിനു മുകളിലുള്ള വോട്ടർമാരുടെ എണ്ണം 9,87,999ഉം കന്നി വോട്ടർമാർ 4,61,494 ഉം ആണ്. ആകെ പോളിങ് ബൂത്തുകൾ 51,782ഉം, മോഡൽ സ്റ്റേഷനുകൾ 182ഉം വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ 1,274ഉം ആണ്.

Advertising
Advertising

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നവംബർ അഞ്ചിനാണ്. നവംബർ 14 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 15ന് സൂക്ഷ പരിശോധന. നവംബർ 17നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

നവംബർ 10നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം. 17നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

1995 മുതൽ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ ഇത്തവണ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. മോദി-അമിത് ഷാ സഖ്യത്തിന്റെ തട്ടകമായ ഗുജറാത്തിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. ഗോർബി തൂക്കുപാലം തകർന്ന് 135 പേർ മരിച്ചത് ബി.ജെ.പി സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയതും തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News