രാഹുൽ ഗാന്ധി അടക്കം വിദ്വേഷപ്രസംഗം നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടണം: ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ

ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന സമ്മേളനത്തിലാണ് നിരവധി ഹിന്ദുത്വ നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയത്. രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.

Update: 2022-02-03 11:14 GMT

രാഹുൽ ഗാന്ധി അടക്കം വിദ്വേഷപ്രസംഗം നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സൻസദിലെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഏത് തരത്തിലുള്ള വിദ്വേഷ പ്രസംഗവും അപലപനീയമാണ്. എല്ലാ വിദ്വേഷ പ്രസംഗങ്ങളും അപലപിക്കപ്പെടുകയും നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും വേണം. ഒരാളും അതിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതില്ല''-വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രേഷ് കുമാർ പറഞ്ഞു.

ഗാന്ധിജിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വവാദിയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും വിദ്വഷപ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടിയിൽ നിന്ന് അദ്ദേഹത്തെയും ഒഴിവാക്കരുതെന്നും ഇന്ദേഷ് കുമാർ ആവശ്യപ്പെട്ടു.

ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന സമ്മേളനത്തിലാണ് നിരവധി ഹിന്ദുത്വ നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയത്. രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. സ്വയം പ്രഖ്യാപിത ആൾ ദൈവമായ നരസിംഹാനന്ദ്, കഴിഞ്ഞ വർഷം ഹിന്ദുമതത്തിലേത്ത് പരിവർത്തനം ചെയ്ത ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഇല്യാസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News