മുംബൈയില്‍ കനത്ത മഴ, മണ്ണിടിച്ചില്‍: 15 മരണം

കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2021-07-18 04:14 GMT

മുംബൈയില്‍ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ 15 മരണം. ചെമ്പൂര്‍, വിക്രോളി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിക്രോളിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഭരത് നഗറില്‍ നിന്ന് 15 പേരെയും വിക്രോളിയില്‍ നിന്ന് 9 പേരെയും രക്ഷപ്പെടുത്തി. ഇവരില്‍ പലര്‍ക്കും പരിക്കേറ്റതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. ചിലര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Advertising
Advertising

മുംബൈയില്‍ അതിശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എന്‍ഡിആര്‍എഫ് ഡപ്യൂട്ടി കമാന്‍ഡന്‍റ് ആശിഷ് കുമാര്‍ പറഞ്ഞു.

ഇന്നലെ രാത്രി 8 മണിക്കും 2 മണിക്കുമിടയില്‍ 156.94 മി.മീ മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News