ഡൽഹിയിൽ ശക്തമായ മഴ; വിമാന സർവീസുകളെ ബാധിച്ചു, പലയിടത്തും വെള്ളക്കെട്ട്
ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
Update: 2025-07-09 15:10 GMT
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. ഡൽഹി എയർപോർട്ട് റോഡ്, മിന്റോ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു.
രൂക്ഷമായ മഴയാണ് ഇന്നലെ രാത്രിയിൽ പെയ്തത്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
watch video: