കർണാടകയിൽ ഹിജാബ് ധരിച്ച് പരിക്ഷയെഴുതാൻ അനുമതി

വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

Update: 2023-10-23 06:45 GMT

കർണാടകയിൽ മുസ്‍ലിം പെൺകുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് മത്സര പരിക്ഷയെഴുതാൻ അനുമതി.കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും മന്ത്രി പറഞ്ഞു.


സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ യോഗത്തിലാണ് വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്ന് തിരുമാനമെടുത്തത്. നീറ്റ് പരീക്ഷയിലടക്കം ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാം.

Advertising
Advertising


2022 ജനുവരിയിൽ ഉടുപ്പി കോളജിലാണ് വിദ്യാർഥികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം പിൻവലിക്കുമെന്നത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News